എംജി യൂണിവേഴ്‌സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

എംജി യൂണിവേഴ്‌സിറ്റി വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ച് എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായിരുന്ന ബാബു സെബാസ്റ്റ്യന് നിയമനത്തിന് തക്ക യോഗ്യതയില്ലെന്നും മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചുവെന്നും ഹൈക്കോടതി കണ്ടെത്തി.

10 വര്‍ഷത്തെ അധ്യാപന യോഗ്യത വേണമെന്ന് ഹര്‍ജിക്കാരനായ പ്രേംകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാബു സെബാസ്‌റ്യന്‍ സ്റ്റേറ്റ് ഇന്‍സ്റ്റ്യട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജിയില്‍ പത്തര വര്‍ഷം ജോലിചെയ്തിരുന്നെങ്കിലും അത് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് നിയമനം ഹൈക്കോടതി റദ്ദാക്കിയത്. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയും നിയമപരമായി നില നില്ക്കില്ല. ബെന്നി ബഹനാന്‍ അംഗമായ സേര്‍ച്ച് കമ്മിറ്റിയെയും പരാതിക്കാരന്‍ ചോദ്യം ചെയ്തിരുന്നു.

സെനറ്റിലും സിണ്ടിക്കേറ്റിലും അംഗങ്ങളായവര്‍ സേര്‍ച്ച് കമ്മിറ്റിയില്‍ ഉണ്ടാകരുതെന്നായിരുന്നു ചട്ടം എന്നാല്‍, ബെന്നി ബഹനാന്‍ വന്നതിലൂടെ ആ ചട്ടം അട്ടിമറിക്കപ്പെട്ടതായി കോടതിയുടെ ശ്രദ്ധയില്‍പെട്ടു. അതേസമയം വിസി ആകാന്‍ യോഗ്യതയുണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഗുഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തുടര്‍നടപടികള്‍ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മുന്‍ വിസി ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published.