കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നുമുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നുമുതല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്നുമുതല്‍. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ സംസ്ഥാനത്ത് ഏകദേശം പതിമൂന്നോളം പേരാണ് ആത്മഹത്യ ചെയ്തത്.

സഹകരണ വകുപ്പിന്റെ സഹായത്തോടെയാണ് പെന്‍ഷന്‍ വിതരണം നടക്കുക .സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ പത്ത് ശതമാനം പലിശക്കാണ് പെന്‍ഷന്‍ തുക സഹകരണ സംഘങ്ങള്‍ നല്‍കുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ സാമാഹരണത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പിന്തുണയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ നല്‍കിയത്.4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം പ്രകാരം ആദ്യം സമാഹരിക്കുന്നത്.

219 കോടി രൂപയാണ് പെന്‍ഷന്‍കാരുടെ കുടിശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടി വരുന്നത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാത് സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും.സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്

സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിലടക്കം ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പെന്‍ഷകര്‍ പ്രതീക്ഷയിലാണ്. പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിരെ പെന്‍ഷനേഴ്‌സ് അസോസിയേഷന് പ്രതിഷേധവുയര്‍ത്തിയിരുന്നു. സഹകരണ കണ്‍സോര്‍ഷ്യം വഴിയുള്ള പെന്‍ഷന്‍ വിതരണം ജൂലൈ വരെയാണ്. അതിന് ശേഷം സര്ക്കാര്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.

Leave a Reply

Your email address will not be published.