ഗൗരിയുടെ മരണം: പ്രതികളെ സംരക്ഷിച്ച പ്രിന്‍സിപ്പാളിനെ മാറ്റി; ട്രിനിറ്റി സ്‌കൂളിന് പുതിയ പ്രിന്‍സിപ്പാള്‍

ഗൗരിയുടെ മരണം: പ്രതികളെ സംരക്ഷിച്ച പ്രിന്‍സിപ്പാളിനെ മാറ്റി; ട്രിനിറ്റി സ്‌കൂളിന് പുതിയ പ്രിന്‍സിപ്പാള്‍

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ജോണിനെ മാറ്റി പുതിയ പ്രിന്‍സിപ്പാളിനെ നിയോഗിച്ചു. വൈദികനായ സില്‍വി ആന്റണിയാണ് പുതിയ പ്രിന്‍സിപ്പാള്‍. നിലവില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് ഫാദര്‍ സില്‍വി. ട്രിനിറ്റിലൈസിയത്തിന്റെ അധിക ചുമതലയാണ് കോര്‍പ്പറേറ്റ് മാനേജര്‍ നല്‍കിയത്.

കഴിഞ്ഞദിവസമാണ് കൊല്ലം രൂപതുടെ വിദ്ധ്യാഭ്യാസ സ്ഥാപനങളുടെ കോര്‍പ്പറേറ്റ് മാനേജര്‍ ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ പ്രിന്‍സിപാള്‍ ജോണിനെ മാറ്റി കൊല്ലം തങ്കശ്ശേരി ഇഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപാളായ ഫാദര്‍ സില്‍വി ആന്റണിക്ക് അധിക ചുമതല നല്‍കിയത്.

ഗൗരിനേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപെടുന്ന സിന്ധു,ക്രസന്‍സ് എന്നീ അദ്ധ്യാപികമാരെ സസ്പന്‍ഷന്‍ പിന്‍വലിച്ച് തിരികെ പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും സ്‌കൂളില്‍ സ്വീകരണം ഒരുക്കിയ പ്രിന്‍സിപാള്‍ ജോണിനേയും കൂട്ടാളികളായ മറ്റ് സ്റ്റാഫുകള്‍ക്കെതിരേയും നപടി ആവശ്യപ്പെട്ട് കൊല്ലം വിദ്ധ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ നപടി കൈകൊള്ളുകയൊ വ്യക്തമായ മറുപടിയൊ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യാന്‍ ഡിഡി ഡിപിഐക്ക് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപാളിനെ മാറ്റാന്‍ തയാറായത് എന്നാല്‍ പ്രിന്‍സിപാളിനൊപ്പം പൂക്കള്‍ നല്‍കി സ്വീകരിക്കാന്‍ ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കോര്‍പ്പറേറ്റ് മാനേജര്‍ പറയുന്നുണ്ടെങ്കിലും എന്തു നടപടിയാണെന്ന് വിദ്ധ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published.