കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേയ്ക്ക് സ്വീകരണവുമായി ബോളിവുഡ് താരങ്ങള്‍

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേയ്ക്ക് സ്വീകരണവുമായി ബോളിവുഡ് താരങ്ങള്‍

ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേയ്ക്ക് സ്വീകരണവുമായി ബോളിവുഡ് കുടുംബം. ഷാരൂഖ് ഖാനും മറ്റ് ബി-ടൗണ്‍ താരങ്ങളുമാണ് ജസ്റ്റിന്‍ ട്രുഡേയുമായി കൂടിക്കാഴ്ച നടത്തിയത്.

ഷാരൂഖിനൊപ്പം ആമിര്‍ ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അനുപം ഖാന്‍ , മാധവന്‍ തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിന്‍ ട്രുഡേയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഭാര്യ സോഫിയ ഗ്രീഗോറിനും മൂന്നു മക്കളായ സേവ്യര്‍, എല്ല ക്രെയ്‌സ്, ഹാഡ്രിന്‍ എന്നിവരോടൊപ്പമാണ് ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗിക സന്ദര്‍ശനത്തിനായി ശനിയാഴ്ച ഇന്ത്യയില്‍ എത്തിയത്. സ്ഥാനമേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തുന്നത്.

Leave a Reply

Your email address will not be published.