കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു; പ്രതി അറസ്റ്റില്‍

കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞു; പ്രതി അറസ്റ്റില്‍

കാഴ്ചശക്തിയില്ലാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതി അറസ്റ്റില്‍. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഫെബ്രുവരി 21 ന് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് ഉപദ്രവിക്കപ്പെടുന്നത്. എന്നാല്‍, തന്നെ ഉപദ്രവിച്ചയാള്‍ ആരാണെന്ന് മനസിലാക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ നടന്ന സംഭവം പെണ്‍കുട്ടി അറിയിച്ചു. ഇതേതുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും പെണ്‍കുട്ടിക്ക് കാഴ്ചശക്തിയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിയാതെ പോലീസ് കുഴങ്ങി.

ഇതിനിടെ, മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം സമീപത്ത് താമസിക്കുന്നവുടെ ശബ്ദം ശ്രദ്ധിച്ചു വരികയായിരുന്ന പെണ്‍കുട്ടി വീണ്ടും തന്റെ വീട്ടിലെത്തിയ പ്രതിയെ തിരിച്ചറിയുകയായിരുന്നു. അയല്‍വാസിയായ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അമ്മയോട് സംസാരിച്ചപ്പോഴാണ് പെണ്‍കുട്ടി ശബ്ദം തിരിച്ചറിഞ്ഞത്. ഇതോടെ തന്നെ ഉപദ്രവിച്ചത് ഇയാളാണെന്ന് പെണ്‍കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു.

തന്നെ ഉപദ്രവിച്ചയാളെ തിരിച്ചറിയുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനിടെ, അപകടം മണത്ത പ്രതി സനോജ് കുമാര്‍ ഇവരുവരെയും ഭീഷണിപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ഈ വിവരവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി. പ്രതിയെ കുറിച്ച് വിവരങ്ങള്‍ കിട്ടിയ പൊലീസ് വൈകാതെ തന്നെ സനോജ് കുമാറിനെ പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് പോസ്‌കോ അടക്കമുള്ള കേസുകള്‍ പ്രതിക്കുമേല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.