തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

തെങ്ങില്‍ നിന്നു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: തെങ്ങില്‍ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തൊഴിലാളി മരിച്ചു. കുറുന്തൂരിലെ പരേതനായ കുഞ്ഞിക്കണ്ണന്‍- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ ബാബു (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുറുന്തൂരിലെ ഒരു പറമ്പിലെ തെങ്ങില്‍ തേങ്ങയിടാന്‍ കയറിയ ബാബു അബദ്ധത്തില്‍ കാല്‍വഴുതി താഴെ വീഴുകയായിരുന്നു.

തലയ്ക്കു നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബാബു ശനിയാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: നിര്‍മല. മക്കള്‍: സായിദ്, സൗമ്യ. സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, ശ്രീനിവാസന്‍.

Leave a Reply

Your email address will not be published.