കരഞ്ഞതിനെ തുടര്‍ന്ന് നവജാതശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

കരഞ്ഞതിനെ തുടര്‍ന്ന് നവജാതശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

ന്യൂഡല്‍ഹി: നവജാതശിശു തുടര്‍ച്ചയായി കരഞ്ഞതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇവര്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് നേഹ പൊലീസിനോടു പറഞ്ഞു.

കുഞ്ഞിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അന്വേഷണം. എന്നാല്‍ അന്വേഷണത്തിനിടെ പൊലീസിന് നേഹയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു.

Leave a Reply

Your email address will not be published.