ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്: അമിത് ഷാ

ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാരാണ് കര്‍ണാടക ഭരിക്കുന്നത്: അമിത് ഷാ

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ഉത്തരവാദിത്വമില്ലാത്ത സര്‍ക്കാരാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണാടക ഭരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് 3,000ല്‍ അധികം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതൊന്നും കാണാതെ മുഖ്യമന്ത്രി രാഷ്ട്രീയ പ്രീണനം നടത്തുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കര്‍ണാടകയിലെത്തിയ അമിത് ഷാ ആത്മഹത്യ ചെയ്ത കര്‍ഷക കുടുംബത്തെയും പ്രതിസന്ധി നേരിടുന്ന കരിമ്ബ് കൃഷിക്കാരുമായി കൂടിക്കാഴ്ച നടത്തി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള യാതൊരു പദ്ധതികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.