പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി

പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കോട്ടൂര്‍ സ്വദേശി ഷൈന(27) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് സുനില്‍ ഷൈനയെ മര്‍ദിച്ച് അവശയാക്കിയശേഷം തീ കൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീകൊളുത്താനിടയായ സാഹചര്യം വെളിവായിട്ടില്ല.

Leave a Reply

Your email address will not be published.