ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

മുംബയ്: ദുബായില്‍ അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും. മൃതദേഹം ഇന്ന് തന്നെ മുംബയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഊര്‍ജിതമാക്കിയെങ്കിലും നാളെ പുലര്‍ച്ചെ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കൂ എന്നാണ് പുറത്ത് റിപ്പോര്‍ട്ടുകള്‍. അതേസമയം, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വരാതെ മരണകാരണം അടക്കമുള്ള കാര്യങ്ങളില്‍ ഒന്നും ഒന്നും പറയാനാകില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്കു കൊണ്ടു പോയി എംബാം ചെയ്ത ശേഷമായിരിക്കും മുംബയിലേക്ക് കൊണ്ടുവരിക.

അല്‍ ഖിസൈസിലുള്ള പൊലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ ശ്രീദേവിയുടെ കുടുംബത്തിനൊപ്പമുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. ഇതേസമയം,? മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി സ്വകാര്യ ജെറ്റ് വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.