ഐ.എം വിജയന് നല്‍കാത്ത പരിഗണന പ്രിയാവാര്യര്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം

ഐ.എം വിജയന് നല്‍കാത്ത പരിഗണന പ്രിയാവാര്യര്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം

കൊച്ചി: നടി പ്രിയ വാര്യര്‍ക്ക് വി.ഐ.പി പരിഗണനയും ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി പരിഗണിക്കുന്ന ഐ.എം വിജയന് ഗ്യാലറി ടിക്കറ്റും നല്‍കി അപമാനിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഫുട്‌ബോള്‍ മേളയുടെ കൊഴുപ്പ് കൂട്ടാന്‍ സെലിബ്രിറ്റികളെ പരമാവധി സ്റ്റേഡിയത്തിലെത്തിക്കുന്ന ഐഎസ്എല്‍ അധികൃതര്‍ ഫുട്‌ബോളിലെ മികച്ചതാരങ്ങളെ ഒഴിവാക്കിയതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

മലയാളി ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും ജോപോള്‍ അഞ്ചേരിയും ആസിഫ് സഹീറും ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഒന്ന് പരിഗണിക്കാന്‍ പോലും തയ്യാറാകാത്ത സംഘാടകര്‍ സെലിബ്രിറ്റികളെ വലിയ തോതില്‍ പിന്തുണയ്ക്കുന്നു എന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആരോപണം.

Leave a Reply

Your email address will not be published.