രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവകുടീരങ്ങള്‍ ഈജിപ്ഷ്യന്‍ ഗവേഷകര്‍ കണ്ടെത്തി

രണ്ടായിരം വര്‍ഷം പഴക്കമുള്ള ശവകുടീരങ്ങള്‍ ഈജിപ്ഷ്യന്‍ ഗവേഷകര്‍ കണ്ടെത്തി

ഈജിപ്ത്ത്: ഈജിപ്ത്തില്‍ എട്ട് പുരാതന ശവകുടീരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. തെക്കന്‍ കെയ്‌റോയിലെ മിനിയയില്‍ നിന്നാണ് ശവകുടീരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ശവകുടീരങ്ങള്‍ക്ക് ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. എട്ട് ശവകുടീരങ്ങള്‍ക്കുള്ളില്‍ നിന്ന് 40 മമ്മികളാണ് ഗവേഷകര്‍ കണ്ടെത്തിയത്.

ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് അനാനിയാണ് ഇത് സംബന്ധിച്ചുള്ള കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കണ്ടെത്തിയ ശവകുടീരങ്ങള്‍ കുടുംബ കല്ലറകള്‍ ആണെന്നാണ് ഗവേഷകരുടെ അഭിപ്രായം. കാലപ്പഴക്കം കണക്കാക്കിയതില്‍ ഫറവോ ഭരണത്തിന്റെ അവസാനകാലത്ത് നിര്‍മ്മിച്ചവയാണിതെന്നും ഗവേഷകര്‍ പറയുന്നു.

ശവകുടീരങ്ങള്‍ക്ക് ഒപ്പം കണ്ടെത്തിയ സാധനങ്ങളെല്ലാം ഈജിപ്തില്‍ അക്കാലത്ത് ഉണ്ടായിരുന്ന സാങ്കേതിക പുരോഗതിയുടെയും കുടുംബങ്ങളുടെ സമ്ബന്നതയുടെയും തെളിവാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.