വൈറ്റ് ഹൗസിന് മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചയാള്‍ അറസ്റ്റില്‍

വൈറ്റ് ഹൗസിന് മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചയാള്‍ അറസ്റ്റില്‍

വാഷിംങ്ടണ്‍: വൈറ്റ് ഹൗസിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റ് ഹൗസിനു മുന്നില്‍ ആയുധവുമായെത്തിയ ഇയാളെ പ്രത്യേക പൊലീസ് സംഘം പിടികൂടുകയായിരുന്നു. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

അതിര്‍ത്തിക്ക് അടുത്ത് എത്തിയ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് എടുത്ത് നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആ സമയത്ത് 100 പേരോളം സമീപത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റാരെയും ലക്ഷ്യം വെച്ചല്ല ഇയാള്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ സുരക്ഷാ വിഭാഗം പരിശോധന നടത്തി.

Leave a Reply

Your email address will not be published.