നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസിന്റെ 91മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസിന്റെ 91മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

ലോക പ്രശസ്തനായ കൊളംബിയന്‍ എഴുത്തുകാരനും, പത്രപ്രവര്‍ത്തകനും, എഡിറ്ററും,പ്രസാധകനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസിന്റെ 91മത് ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍ .

‘ഗാബോ’ എന്നറിയപ്പെടുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായാണ് പരിഗണിക്കപ്പെടുന്നുത്. സാഹിത്യത്തില്‍ മാജിക് റിയലിസം പ്രചരിപ്പിച്ച വ്യക്തികളില്‍ ഒരാള്‍കൂടിയാണ് ഇദ്ദേഹം.

1972 സാഹിത്യത്തിനുള്ള ന്യൂസ്റ്റാഡ് അന്താരാഷ്ട്ര പുരസ്‌കാരവും 1982-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും ഇദ്ദേഹത്തിന് ലഭിച്ചു. സ്പാനിഷ് ഭാഷയില്‍ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍(1967) എന്ന നോവല്‍ വളെരെയധികം പ്രശസ്തി നേടിയിരുന്നു.

മാര്‍ച്ച് 6, 1927ന് കൊളംബിയയില്‍ ആയിരുന്നു ജനനം എങ്കിലും മാര്‍ക്കസ് കൂടുതല്‍ ജീവിച്ചത് മെക്‌സിക്കോയിലും, യൂറോപ്പിലുമായിരുന്നു. 2014 ഏപ്രില്‍ 17 ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കസ് ലോകത്തോട് വിട പറഞ്ഞു.

Leave a Reply

Your email address will not be published.