ഓസ്‌കര്‍ പുരസ്‌കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഓസ്‌കര്‍ പുരസ്‌കാരം 2018 ; മികച്ച നടിയുടെ ട്രോഫി മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ലോസ് ആഞ്ജലസ്: ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന് ലഭിച്ച മികച്ച നടിയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. ടെറി ബ്രയാന്‍ഡ് എന്നയാളെയാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്‌കര്‍ ചടങ്ങിന് ശേഷം ജേതാക്കള്‍ക്ക് ഗവണേഴ്‌സ് ബാള്‍ ഹാളില്‍ നല്‍കുന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെയാണ് ഓസ്‌കര്‍ ട്രോഫി മോഷ്ടിക്കപ്പെട്ടത്. ട്രോഫി കൈക്കലാക്കിയെന്ന് അറിയിച്ചുകൊണ്ട് മോഷ്ടാവ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

ഓസ്‌കര്‍ പുരസ്‌കാരം നേടിയവരുടെ പേരുകള്‍ ട്രോഫികളില്‍ രേഖപ്പെടുത്തിയിരുന്നു. ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന്റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതര്‍ക്ക് മനസിലാക്കിയത്. മോഷ്ടാവില്‍ നിന്ന് കണ്ടെടുത്ത ട്രോഫി മക്‌ഡൊര്‍മന്റിന് പൊലീസ് കൈമാറി. ‘ത്രീ ബില്‍ബോഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസൗറി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഫ്രാന്‍സസ് മക്‌ഡൊര്‍മന്റിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ ലഭിച്ചത്.

Leave a Reply

Your email address will not be published.