ഭക്ഷണം ഒഴിവാക്കരുത് ! പകരം അഞ്ച് ദിവസം നാരങ്ങാ നീര് കുടിച്ചോളൂ

ഭക്ഷണം ഒഴിവാക്കരുത് ! പകരം അഞ്ച് ദിവസം നാരങ്ങാ നീര് കുടിച്ചോളൂ

ജീവിത ശൈലീ രോഗങ്ങളാണ് ഇന്ന് മനുഷ്യനെ നിയന്ത്രിക്കുന്നത്. പ്രമേഹം, ഹൃദ്രോഗം മുതല്‍ രക്താതിമ്മര്‍ദം വരെയുള്ള ഏതാണ്ട് എല്ലാ ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകുന്നതോ അമിത വണ്ണം. വണ്ണം കുറയ്ക്കുകയെന്നു പറയുമ്പോള്‍ തന്നെ ഭക്ഷണം ഒഴിവാക്കുകയെന്ന ചിന്തയാണ് ആദ്യം മനസ്സില്‍ വരുക. എന്നാല്‍ ഭക്ഷണത്തില്‍ ആരോഗ്യകരമായ ക്രമീകരണം നടത്തിയാല്‍ കഴിക്കുന്ന ഭക്ഷണം തന്നെ വണ്ണം കുറയാന്‍ സഹായിക്കും.

വണ്ണം കുറയ്ക്കാനായി എന്ത് മാര്‍ഗവും പരീക്ഷിക്കാന്‍ തയാറാവുന്നവരാണ് പലരും. എന്നാല്‍ വണ്ണം കുറയ്ക്കുക മാത്രമല്ല ആരോഗ്യം നഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. പലതരം ഡയറ്റുകളും വെയ്റ്റ് ലോസ് ട്രീറ്റ്‌മെന്റുകളുമെടുത്തിട്ടും വണ്ണം കുറയാത്തവര്‍ക്കായി ഒരു പ്രകൃതിദത്ത പാനീയം. ആന്റി ഓകസിഡന്റുകളുടേയും വൈറ്റമിന്‍ സിയുടേയും പ്രധാന കലവറയായ നാരങ്ങയില്‍ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് വീട്ടില്‍ തന്നെ തയ്യാറാക്കി സൂക്ഷിച്ച് കുടിക്കാവുന്നത്. ഈ പാനീയം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് പെട്ടെന്ന് വണ്ണം കുറയ്ക്കാവുന്ന ഏറ്റവും എളുപ്പ മാര്‍ഗമാണെന്നാണ് പറയുന്നത്.

Image result for lime juice

രാവിലെ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ആന്റി ഓക്‌സിഡന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും. നാരങ്ങ വിറ്റാമിന്‍ സി യാല്‍ സമ്പന്നമാണ്. ഇത് ആന്റി ഓക്‌സിഡന്റ് പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചര്‍മ സംരക്ഷണം, രോഗപ്രതിരോധ ശേഷി, ഡി.എന്‍.എയെ നാശത്തില്‍ നിന്ന് സംരക്ഷിക്കല്‍ എന്നിവക്ക് ഫലപ്രദമാണ്. നിങ്ങളിലെ പ്രായമാകല്‍ പ്രക്രിയയെ ഇത് മന്ദഗതിയിലാക്കും. കാന്‍സര്‍, ഹദ്രോഗസാധ്യതകള്‍ എന്നിവയില്‍ നിന്ന് പ്രതിരോധമൊരുക്കാനും രാവിലെ നാരങ്ങ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

പാനീയം തയാറാക്കാന്‍

എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവ എടുക്കുക. വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.

തേനും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ നല്ലതാണ്. പുതിനയിലയും ആരോഗ്യത്തിനും തടി കുറയ്ക്കാനും ഏറെ ഉത്തമമാണ്. ഇത് ധാരാളം നാരുകള്‍ അടങ്ങിയതായതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും. വിഷരഹിത പുതിനയിലയാണ് ഉപയോഗിക്കേണ്ടത്.

Related image

രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക. അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനും കൂടി ഈ പാനീയം സഹായിക്കുമത്രെ.

Leave a Reply

Your email address will not be published.