എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് തുടങ്ങും

കൊച്ചി: സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. ഹയര്‍സെക്കണ്ടറി പരീക്ഷ രാവിലെ 10 നും എസ്എസ്എല്‍സി പരീക്ഷ ഉച്ചക്ക് 1.45നുമാണ് തുടങ്ങുക. റെഗുലര്‍ വിഭാഗത്തില്‍ 4,41,103 കുട്ടികളാണ്എസ്എസ്എല്‍സി എഴുതുന്നത്. ഇതില്‍ 2,24,564 പേര്‍ ആണ്‍കുട്ടികളും 2,16,539 പേര്‍ പെണ്‍കുട്ടികളുമാണ്. 3046 പരീക്ഷ കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നു. 9 പരീക്ഷ കേന്ദ്രങ്ങളാണ് ഇത്തവണ ഗള്‍ഫിലുള്ളത്.ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലും കുട്ടികള്‍ പരീക്ഷയെഴുതും.

ഓരോ വിഷയത്തിലും 25 ശതമാനം അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇക്കുറി ചോദ്യക്കടലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. തീരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നത്. 50030 കുട്ടികള്‍ ഇവിടെ പരീക്ഷയെഴുതും. ഏറ്റവും കുറവ് പരീക്ഷയെഴുതുന്നത് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍. ഹയര്‍സെക്കന്ററിയില്‍ 2067 കേന്ദ്രങ്ങളിലായി 4,76,076 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും. 28 ന് പരീഷ സമാപിക്കും.

Leave a Reply

Your email address will not be published.