ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി; നിയമപരിഷ്‌കരണം ഉടന്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി; നിയമപരിഷ്‌കരണം ഉടന്‍

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് ഫ്രാന്‍സ്. കുറഞ്ഞ പ്രായം 15 ആക്കിക്കൊണ്ടാണ് ഫ്രാന്‍സ് നിയമപരിഷ്‌കരണത്തിനൊരുങ്ങുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗത്തിന്റെ പരിധിയില്‍ വരും.

പൊതുജനങ്ങളുടെയും വിദഗ്ധ സമിതിയുടയെും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് പ്രായപരിധി കൊണ്ടുവരാന്‍ തീരുമാനമെടുത്തതെന്നും നിയമം മാര്‍ച്ച് 21ന് മന്ത്രിമാരുടെ കൗണ്‍സിലിന് മുമ്ബാകെ അവതരിപ്പിക്കുമെന്നും തുല്യതാ മന്ത്രി മാര്‍ലിന്‍ ഷിയപ അറിയിച്ചു.

ബലാത്സംഗക്കേസുകളിലെ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. 11 വയസ്സുകാരികള്‍ ഇരകളായ ബലാത്സംഗക്കേസ് വിവാദമായ സാഹചര്യത്തിലാണ് പ്രായപരിധി കര്‍ശനമാക്കിയുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.