ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ഒരാഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീഴും; കേരളവും ഭയപ്പെടണം

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചൈനയുടെ തിയോങ്‌ഗോങ്ങ് 1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ഇഎസ്എ മുന്നറിയിപ്പു നല്‍കുന്നത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം.

ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് സാധ്യതയെന്നും ഇ എസ് എ മേധാവി വ്യക്തമാക്കി. ചൈനീസ് ബഹിരാകശ നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന് നേരത്തെ ഇ എസ് എ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലയം ഏതു നഗരത്തില്‍ പതിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്‌ബോള്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമെന്നും ഇതിലൂടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും ഹോള്‍ഗര്‍ പറയുന്നു. വന്‍ നാശനഷ്ടമുണ്ടാക്കില്ലെങ്കിലും ലോഹ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സയുടെ മുന്നറിയിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published.