ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; ഇനി തീവണ്ടിയിലും മദ്യം ലഭിക്കും

ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; ഇനി തീവണ്ടിയിലും മദ്യം ലഭിക്കും

ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളടങ്ങിയ ട്രെയിനായ മഹാരാജ എക്‌സ്പ്രസ്സിലാണ് യാത്രക്കാര്‍ക്ക് മദ്യം ലഭിക്കുക. ലോകമെങ്ങും ലഭ്യമാകുന്ന വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ട്രെയിനിലുണ്ടാകും. യാത്രക്കാര്‍ക്ക് മദ്യവും ഭക്ഷണവും സൗജന്യമാണ്.

ഏറ്റവും കൂടിയ ക്ലാസിന് ഒരു ലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണെങ്കില്‍ പ്രതിദിനം അരലക്ഷം രൂപയുമായിരിക്കും. ഇത്രയും ടിക്കറ്റ് ചാര്‍ജ്ജ് കൊടുക്കുന്നതുകൊണ്ട് ഭക്ഷണ-പാനീയങ്ങളെല്ലാം സൗജന്യമാണ്. ഡൈനിങ്ങും ബാറും എല്ലാം ഈ ട്രെയിനിലുണ്ട്. ട്രയിനില്‍ മദ്യം വിളമ്ബുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞപനം ഇറക്കി.

Leave a Reply

Your email address will not be published.