ത്രിപുരയില്‍ നടക്കുന്നത് സംഘ്പരിവാറിന്റെ തനിനിറം : ഹമീദ് വാണിയമ്പലം

ത്രിപുരയില്‍ നടക്കുന്നത് സംഘ്പരിവാറിന്റെ തനിനിറം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : ത്രിപുരയില്‍ ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് വിജയത്തോടെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ സംഘ്പരിവാറിന്റെ തനിനിറമാണ് കാട്ടിത്തരുന്നതെന്നും രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഇതിനെ ഒന്നിച്ചെതിര്‍ക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. ലെനില്‍ പ്രതിമ തകര്‍ത്തതും സി.പി.എം കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നൂറുകണക്കിന് ഓഫീസുകള്‍ തകര്‍ക്കുന്നതും ആയിരക്കണക്കിന് പ്രവര്‍ത്തകരെ ശാരീരകമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതും ഫാസിസ്റ്റ് രീതി തന്നെയാണ്.

രാജ്യത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് മാത്രമല്ല ജനാധിപത്യ സംവിധാനത്തിനും നിയമ വാഴ്ചക്കും ആഭ്യന്തര സുരക്ഷക്കും വെല്ലുവിളിയാണ് സംഘ്പരിവാര്‍ ശക്തികള്‍. ത്രിപുരയിലെ ബി.ജെ.പി അഴിഞ്ഞാട്ടം അവര്‍ യഥാര്‍ത്ഥ ഫാസിസ്റ്റുകള്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ്. ബി.ജെ.പി നേതാവ് എച്ച് രാജയുടെ ആഹ്വാനത്തെതുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലുരില്‍ നവോത്ഥാന നായകനായ പെരിയാറിന്റെ പ്രതിമ തകര്‍ത്തതും നിസാരമായി കാണാനാവില്ല. സംഘ്പരിവാര്‍ ഭീകരത അനുദിനം കരുത്താര്‍ജിക്കുന്ന ഈ സന്ദര്‍ഭത്തെ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു

Leave a Reply

Your email address will not be published.