മുഹമ്മദ് ഷമിക്കെതിരായ ആരോപണം: ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി

മുഹമ്മദ് ഷമിക്കെതിരായ ആരോപണം: ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ ഫേസ്ബുക്ക് അക്കൗണ്ട് റദ്ദാക്കി. ഹസിന്റെ എല്ലാ പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്ക് നീക്കുകയും ചെയ്തു.

തന്റെ അനുമതിയില്ലാതെയാണ് ഫേസ്ബുക്ക് ഇത് ചെയ്തതെന്ന് ഹസിന്‍ പറഞ്ഞു. തനിക്ക് ആരില്‍നിന്നും ഒരു സഹായവും ലഭിച്ചിരുന്നില്ല. തന്റെ പ്രശ്‌നങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് പറയാന്‍ ശ്രമിച്ചത്. എന്തുകൊണ്ടാണ് ഫേസ്ബുക്ക് തന്റെ അക്കൗണ്ട് റദ്ദാക്കിയതും തന്റെ അനുമതിയില്ലാതെ പോസ്റ്റുകളും ചിത്രങ്ങളും നീക്കിയതെന്നും അവര്‍ ചോദിച്ചു.

ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും കഴിഞ്ഞ രണ്ടര വര്‍ഷമായി തന്നെ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ഹസന്‍ ആരോപിച്ചത്. ഷമി ഒരു പാക്കിസ്ഥാനി യുവതി അടക്കമുള്ള സ്ത്രീകളുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഹസിന്‍ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചത്.

Leave a Reply

Your email address will not be published.