പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍

പള്‍സ്പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍

നീലേശ്വരം: പള്‍സ്പോളിയോഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്കാശുപത്രിയില്‍ എം.രാജഗോപാല്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി. ദിനേശ് കുമാര്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധരന്‍ നെല്ലൂരായ പരിപാടി വിശദീകരിച്ചു. വി. ഗൗരി, ഡോ കെ .സി. കെ.രാജ, ഡോ വി സുരേശന്‍, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.മനോഹരന്‍, ഡോ രാമന്‍ സ്വാതിവാമന്‍, കെ രാമകൃഷ്ണന്‍, പി. എസ്.സുജ എന്നിവര്‍ സംസാരിച്ചു. ഡോ എ. ജമാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.