കേരളത്തില്‍ psc ഓഫീസ് അടച്ചുപൂട്ടി എകെജി സെന്റെറിന്റെ കൗണ്ടറില്‍ പ്രവര്‍ത്തിക്കണം: ഒ.രാജഗോപാല്‍

കേരളത്തില്‍ psc ഓഫീസ് അടച്ചുപൂട്ടി എകെജി സെന്റെറിന്റെ കൗണ്ടറില്‍ പ്രവര്‍ത്തിക്കണം: ഒ.രാജഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ലെ psc ഓഫീസ് അടച്ചുപൂട്ടി എകെജി സെന്ററില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള കൗണ്ടര്‍ തുറക്കണമെന്ന് ഒ രാജഗോപാല്‍ Mla. യുവമോര്‍ച്ച-ksrtc അഡ്വയ്സിഡ് കണ്ടക്റ്റര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംയുക്ത സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭരണം ജനങ്ങള്‍ക്കുവേണ്ടിയല്ല പാര്‍ട്ടിക്കുവേണ്ടിയുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ താല്‍കാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമാണ് ഇവര്‍ ചെയുന്നത.് അഡ്വയ്സിസ് മെമ്മോ ലഭിച്ചിട്ടും ഇവിടെ നിയമനം ലഭിക്കാത്തത്ത് ആശങ്കാജനകമാണെന്നും ksrtc അഡ്വയ്സ് മെമ്മോ അയച്ച 4051 പേര്‍ക്കും ഉടന്‍ നിയമനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ പിണറായിയില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ക്യാമ്പ് ഓഫീസിലേക്കും ksrtc ചീഫ് ഓഫീസിലേക്കും യുവമോര്‍ച്ച മര്‍ച്ചു നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു. കണ്‍വെന്‍ഷനില്‍ റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധികളായ മനു ,ബിജീഷ്,അജിത്കുമാര്‍, മനോജ്മോഹന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി രാഗേന്ദു, ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ്, മണവരി രതീഷ്, പൂങ്കുളം സതീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.