വിജയകൊടി പാറിച്ച് കര്‍ഷകര്‍; തളരാത്ത പോരാട്ട വീര്യത്തിന് റെഡ് സല്യൂട്ട്

വിജയകൊടി പാറിച്ച് കര്‍ഷകര്‍; തളരാത്ത പോരാട്ട വീര്യത്തിന് റെഡ് സല്യൂട്ട്

മുമ്പൈ : തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു ജനത തെരുവിലേക്ക് ഇറങ്ങി ചെങ്കൊടിയേന്തിയപ്പോള്‍ രാജ്യം മുഴുവന്‍ മുംബൈയിലേക്കൊഴുകുകയായിരുന്നു. രാജ്യം ഇന്നുവരേ കാണാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന് കര്‍ഷകര്‍ തുടക്കം കുറിച്ചപ്പോള്‍ മറ്റൊരു തൊഴിലാളി സമര വിജയ ഗാഥ കൂടിയാണ് ചരിത്ര താളുകളിലേക്ക് ഇടംപിടിക്കുന്നത്. ചെന്തിരമാല പോലെ അവര്‍ നഗര വീഥികളി്‌ലൂടെ ആര്‍ത്തിരമ്പി വന്നു. അക്കൂട്ടത്തില്‍ യുവാക്കളും, വൃദ്ധരും , കുട്ടികളും, സ്ത്രീകളും ഉണ്ടായിരുന്നു. റോഡു വക്കത്തോ നദീ തീരത്തോ പായ വിരിച്ച് ആകശത്തിന് കീഴെ അവര്‍ കിടന്നുറങ്ങി. ചെരുപ്പിട്ട് ശീലമില്ലാത്തവരാണ് ഏറെയും , കൂര്‍ത്ത കല്ലുകള്‍ക്കും ടാറിട്ട റോഡുകള്‍ക്കും അവരുടെ കാലുകളെ മുറിവേല്‍പ്പിക്കാന്‍ കഴിഞ്ഞിരിക്കാം.

പക്ഷേ ചോരയൊലിക്കുന്ന കാലുകളുമായി ചുവടുകള്‍ക്ക് വേഗം കൂട്ടി അവര്‍ മുന്നോട്ട് തന്നെ നീങ്ങി. കേവലം 200 കിലോ മീറ്റര്‍ താണ്ടുകയല്ലായിരുന്നു അഴര്‍, ചോരയൊലിക്കുന്ന കാലുമായി അവര്‍ നടന്നത് രാജ്യത്തിന്റെ ഹൃദയത്തിലൂടെ ആയിരുന്നു . ബഹുജന പ്രക്ഷോഭങ്ങളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. അതേ പിന്തുണ കര്‍ഷക സമരത്തിനും രാജ്യം നല്‍കി.

സമൂഹമാധ്യമങ്ങളുടേതടക്കം ശ്രദ്ധ ലോങ് മാര്‍ച്ചിലേക്കും മുംബൈ എന്ന മഹാനഗരത്തിലേക്കും ചുരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഔദാര്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല അവകാശങ്ങള്‍ക്ക് വേണ്ടി ആയിരുന്നു തങ്ങളുടെ സമരം എന്ന് ഇടറാത്ത കണ്ഠങ്ങളും ചെങ്കൊടിയേന്തിയ മുഷ്ടികളും ഉച്ചത്തില്‍ പറയാതെ പറയുന്നുണ്ടായിരുന്നു. കര്‍ഷകരോക്ഷം ചെങ്കടലായി മഹാനഗരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മാറ്റത്തിന്റെ കുളമ്ബടി ശബ്ദമാണ് രാജ്യം കേട്ടത് അത് കോട്ട കൊത്തളങ്ങളിലെ ഭരണകൂടത്തെ വിറപ്പിച്ചു, അവസാനം അവര്‍ മുട്ടുമടക്കി. കര്‍ഷകുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഭരണംകൂടം തയ്യാറായി . കേന്ദ്ര ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളി വര്‍ഗ്ഗത്തിന് അവര്‍ നല്‍കുന്നത് നാളെയുടെ പ്രതീക്ഷകളാണ്. തളരാത്ത പോരാട്ട വീര്യത്തിന് റെഡ് സല്യൂട്ട്.

Leave a Reply

Your email address will not be published.