തിരുവനന്തപുരത്ത് പതിനൊന്നുകാരിയുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം പീഡനം; 72 കാരന്‍ പിടിയില്‍

തിരുവനന്തപുരത്ത് പതിനൊന്നുകാരിയുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷം പീഡനം; 72 കാരന്‍ പിടിയില്‍

വെള്ളറട: പതിനൊന്ന്കാരിയെ പീഡിപ്പിച്ച കേസില്‍ 72 കാരന്‍ പിടിയില്‍. മണതോട്ടം നല്ലിക്കുഴി കണ്ണേറ് വീട്ടില്‍ അയ്യപ്പന്‍ (72) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 27 ന് പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സിഐ അജിത്കുമാറും എസ്ഐ വിജയകുമാറും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Leave a Reply

Your email address will not be published.