അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ 36 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ 36 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ

മാഹി: അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 36 കുപ്പി മദ്യവുമായി ഒരാളെ പിടികൂടി. വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലാവുന്നത്. ചോമ്പാല ചെറിയ പറമ്പത്ത് സി.പി.പ്രകാശനാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കും. വിഷുവിനോട് അടുത്ത് മദ്യക്കടത്ത് തടയാൻ വാഹന പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി

Leave a Reply

Your email address will not be published.