മടിക്കൈ മോഡല്‍ കോളേജ് എന്‍എസ്എസ് സ്നേഹസമ്മാനം: താക്കോല്‍ ദാനം മന്ത്രി.ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും

മടിക്കൈ മോഡല്‍ കോളേജ് എന്‍എസ്എസ് സ്നേഹസമ്മാനം: താക്കോല്‍ ദാനം മന്ത്രി.ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും

കാഞ്ഞങ്ങാട് : സാമൂഹ്യസേവനത്തിന്റെ പൊന്‍കിരണങ്ങളുമായി മടിക്കൈ ഐ.എച്ച്. ആര്‍.ഡി മോഡല്‍ കോളേജ് പണിപൂര്‍ത്തിയാക്കിയ രണ്ടാമത്തെ വീട് കാഞ്ഞിരപ്പൊയില്‍ തൊട്ടിലായിയിലെ ജനിതക വൈകല്യങ്ങളോടെ പിറന്ന അഖിലയ്ക്ക് സമ്മാനിക്കുന്നു. നാട്ടുകാരില്‍ നിന്നും, വിദ്യാര്‍ത്ഥികളില്‍ നിന്നും, ജീവനക്കാരില്‍നിന്നും സ്വരൂപിച്ച തുകയും ശ്രമദാനവും വഴി നിര്‍മ്മാണം നിലച്ചുപോയ വീട് പണിപൂര്‍ത്തിയാക്കി ബാലകൃഷ്ണന്‍- നളിനി ദമ്പതികളുടെ 15 വയസ്സായ അഖിലയ്ക്ക് സ്നേഹവീട് എന്ന രീതിയിലാണ് കുട്ടികള്‍ മുന്നോട്ട് വന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് സമാനമായ മൂന്നു വയസ്സായ കുട്ടിയുടെ വളര്‍ച്ചയേ അഖിലയ്ക്കുള്ളു. രണ്ടു സഹോദരങ്ങളുമുണ്ട്. അച്ഛനുമമ്മയും കൂലിവേലക്കാര്‍. സംസ്ഥാനതലത്തില്‍ മികച്ച പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.സുമി, വളണ്ടിയര്‍ മിഥുന്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.വീടിന്റെ താക്കോല്‍ദാനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഈ മാസം 17 ന് വൈകുന്നേരം മൂന്നു മണിക്ക് നിര്‍വഹിക്കും.

Leave a Reply

Your email address will not be published.