ഐഎസ് ഭീകരതയുടെ മറ്റൊരു ഞെട്ടിക്കുന്ന ദൃശ്യം കൂടി പുറത്ത്

ഐഎസ് ഭീകരതയുടെ മറ്റൊരു ഞെട്ടിക്കുന്ന ദൃശ്യം കൂടി പുറത്ത്

ദമാസ്‌കസ്: ഐഎസ് ഭീകരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും പുറത്ത്. പൊതു നിരത്തില്‍ വെച്ച് മോഷ്ടാവെന്ന് ആരോപിച്ച് യുവാവിന്റെ കൈ മുറിച്ച് കഷണങ്ങളാക്കിയാണ് ഐഎസ് ക്രൂരതയുടെ മുഖം വീണ്ടും പുറത്തെടുത്തത്. കണ്ണുകള്‍ കെട്ടി മുട്ടുകാലില്‍ നിലത്തിരുത്തിയ ശേഷം യുവാവിന്റെ കൈ മുറിച്ച് എടുക്കുക ആയിരുന്നു.

ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കൈകള്‍ അറുത്തെടുത്ത ശേഷം കഷണങ്ങളാക്കുകയാണ് ഇവര്‍ ചെയ്തത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ നിന്നാണ് ഈ ഭീകര ദൃശ്യം പുറത്ത് വന്നിരിക്കുന്നത്. മോഷണം ആരോപിച്ചാണ് ഇയാളുടെ കൈ കഷണങ്ങളാക്കിയത്. ജനങ്ങള്‍ നോക്കി നില്‍ക്കേയാണ് ഇവര്‍ ഈ ക്രൂര കൃത്യം ചെയ്തത്.

ഇവരുടെ നിയന്ത്രണത്തില്‍ വെച്ചിരിക്കുന്ന പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്രയും ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നത്. വിവാഹേതര ബനധത്തില്‍ എര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്ന നടപടിയും ഇവര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.