മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം

മന്ത്രിമാരുടെയും, എംഎല്‍എമാരുടെയും ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനം

തിരുവനന്തപുരം : മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം കൂടും. ഇത് സംബസിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിക്കും. സ്‌കോച്ചിനും വിസ്‌കിക്കും പുതിയ ഔട്ടലെറ്റ് തുടങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന പുതിയ മദ്യനയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ എം.എല്‍.എമാര്‍ക്ക് കുറഞ്ഞ ശമ്ബളമെന്ന പരാതിക്ക് പരിഹാരമായി. ഇത് സംബന്ധിച്ച് പഠിച്ച ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ക്ക് മന്ത്രിസഭയുടെ ഭാഗിക അംഗീകാരം. മന്ത്രിമാരുടെ ശമ്പളം 52,000 ത്തില്‍ നിന്ന് 90,300 ആക്കാനും എം.എല്‍.എമാരുടെ ശമ്പളം 39,500 ല്‍ നിന്ന് 62,000 മായും ഉയര്‍ത്താനാണ് തീരുമാനം. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ബില്ല് ഈ നിയമസഭ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. മന്ത്രിമാരുടെ ശമ്ബളം ഒരു ലക്ഷത്തി മുപ്പതിനായിരമായും എം.എല്‍.എമാരുടേത് 80,000 ആക്കണമെന്നായിരുന്നു ജയിംസ് കമ്മിറ്റി ശിപാര്‍ശ.

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനും മന്ത്രിസഭയുടെ അംഗീകാരം കിട്ടി. പുതിയ മദ്യനയത്തിന്റെ ഭാഗമായി വിദേശ നിര്‍മ്മിത വിദേശ മദ്യങ്ങള്‍ ചില്ലറ വില്‍പ്പനശാല വഴി വില്‍ക്കാനാകും. സ്‌കോച്ച് വിസ്‌കി അടക്കമുള്ള വിദേശ മദ്യങ്ങളാകും പുതിയ ഔട്ട് ലെറ്റ് വഴി നല്‍കുക. നിലവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങള്‍ മാത്രമാണ് ബവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍ വഴി നല്‍കുന്നത്.

Leave a Reply

Your email address will not be published.