പാര്‍ക്കിംഗ് ടിക്കറ്റില്‍ മാസം തിരുത്തി എഴുതി; ദുബായില്‍ യുവതി അറസ്റ്റില്‍

പാര്‍ക്കിംഗ് ടിക്കറ്റില്‍ മാസം തിരുത്തി എഴുതി; ദുബായില്‍ യുവതി അറസ്റ്റില്‍

ദുബായ്: ദുബായില്‍ പാര്‍ക്കിങ് ടിക്കറ്റില്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍. 25 കാരിയായ ജര്‍മന്‍ യുവതിക്ക് 3 മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2016 ജൂണ്‍ 16 നാണ് സംഭവം നടന്നത്. അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അല്‍ നഹ്ദയിലെ അല്‍ ഖുസൈയിലുള്ള പെയ്ഡ് പാര്‍ക്കിലുള്ള സ്ഥലങ്ങളില്‍ കാറുകള്‍ പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഓടിച്ചിരുന്ന പാര്‍ക്കിംഗ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നു മാസം മാറ്റി എഴുതിയെക്കുന്നതായി കണ്ടെത്തുകയായിരുന്നു. അതുപോലെ ടിക്കറ്റ് എടുത്തേക്കുന്ന സമയവും വാഹനം അവിടെ പാര്‍ക്ക് ചെയ്ത സമയവും വ്യത്യസ്തമായിരുന്നു. മെയ് 16 നാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍ കാര്‍ ഉടമ അതിലെ മാസം ജൂണ്‍ ആക്കി മാറ്റുകയും കാറില്‍ പതിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.