പാലക്കുന്ന് കഴകത്തിലെ കന്നിക്കൊട്ടില്‍

പാലക്കുന്ന് കഴകത്തിലെ കന്നിക്കൊട്ടില്‍

പ്രാചീന ഭാരതത്തില്‍ ഓരോ നാട്ടുരാജ്യങ്ങളിലും വ്യത്യസ്തമായ രീതിയേയും ആചാരങ്ങളെയും അവലംഭിച്ചു കൊണ്ടുള്ള ഭരണരീതികളാണ് നില നിന്നു പോന്നിരുന്നത്. അതുപോലെ നാട്ടുസ്വാരൂപങ്ങളിലെ പ്രത്യേകിച്ചു വടക്കന്റെമണ്ണില്‍ സാമുദായീകഭരണസംവിധാനത്തിന്റെകേന്ദ്രബിന്ദു കഴകങ്ങളും കാവും പള്ളിയറകളുമായിരുന്നു.ഇതിനോട്‌ചേര്‍ന്ന് തന്നെ സാമുദായികമായി അലംഘനീയമായനിയമവ്യവസ്ഥിതികളും നില നിന്നിരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.

വടക്കന്‍ കേരളത്തിലെ പ്രബല വിഭാഗമായ തീയ്യസമുദായത്തിന്റെആരാധാനകേന്ദ്രങ്ങളായ,താനം, തറ,അറ, മുണ്ട്യ, പള്ളിയറ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നആരാധാനാലയവുംഭരണസിരാകേന്ദ്രങ്ങളുമായിരുന്നുകഴകങ്ങള്‍. അതില്‍ പ്രധാനമായിരുന്നു കഴകങ്ങളിലെ തറയും തറക്കൂട്ടങ്ങളുംഅതിന്റെസിരാകേന്ദ്രമായാ കഴകവും.

സമുദായത്തിന്റെഎല്ലാകാര്യങ്ങളിലും കഴകത്തില്‍ ശക്തമായ ഇടാപെടലുകള്‍ ഉണ്ടായിരുന്നു. സമുദായത്തിന്റെ ക്ഷേമത്തിനും കെട്ടുറപ്പിനും വേണ്ടിയുള്ള കൂട്ടായ്മയാണ് കഴകം. ഇതൊരു പ്രശ്‌നപരിഹാരവേദികൂടിയാണ്. തറകള്‍ കീഴ്‌കോടതികള്‍ ആണെങ്കില്‍ കഴകം മേല്‍ക്കോടതി ആയാണ് നിലനിന്നിരുന്നത്.

കഴകത്തിലെ പ്രമുഖകര്‍ സ്ഥാനീകന്‍മാരാണ്ആചാരക്കുറിയുംസ്ഥാനചിന്ഹങ്ങളും ധരിച്ച ഇവര്‍ക്ക് സമുദായത്തിലും സമൂഹത്തിന്റെമുന്‍പിലും ആത്മീയ പരിവേഷമാണുള്ളത്.

മഹിമയില്‍ പുകഴ്‌പെറ്റമഹിതന്റെ മകുടം മഹനീയമാമം പുടവനാടതിലേറെ പുകഴുംപാലക്കുന്നില്‍ വാണരുളുംവാണരുളുന്ന” ചീര്‍മ്പനാല്‍വരുടെ പ്രധാന സാന്നിദ്ധ്യസങ്കേതമായാഭണ്ഡാരവീട്ടിലെകന്നിക്കൊട്ടില്‍.

ചീര്‍മ്പനാല്‍വരായമൂത്തഭഗവതി,ഇളയഭഗവതി,ദണ്ഡന്‍, കണ്ഠാകര്‍ണ്ണന്‍ എന്നിവര്‍ക്കൊപ്പം, വിഷ്ണുമൂര്‍ത്തി, മൂവാളംകുഴിചാമുണ്ഡി,പടിഞ്ഞാറ്റ ചാമുണ്ഡി തുടങ്ങിയ ദേവിദേവന്മാരുടെ ഒപ്പം തന്നെ തുല്യസ്ഥാനമുള്ളതാണ് സകലസാന്നിധ്യങ്ങളും സാക്ഷിയായി നിലകൊള്ളുന്ന ദേശധിപനായതൃക്കണ്ണാടപ്പന്റെ സ്തംഭ പ്രതിഷ്ട്ടാസാന്നിദ്ധ്യവുമുള്ളഭണ്ഡാരവീട്ടിലെകന്നിക്കൊട്ടില്‍ എന്ന കാര്യവിചാരപരിഹാര സഭ.

പ്രധാന കുലകൊത്തല്‍ ഉത്സവം,പുത്തരി, മറുപുത്തരി,ഭരണിമഹോല്‍സവം ,പൂരം തുടങ്ങിയ വിശേഷങ്ങള്‍ കഴിഞ്ഞാല്‍ കഴകം ഒപ്പിക്കല്‍ എന്ന ചടങ്കൂടിയുണ്ട്. മറ്റു ക്ഷേത്രങ്ങള്‍, താനങ്ങള്‍,കഴകത്തിലെ വിശേഷപ്പെട്ട മറ്റു കാര്യങ്ങള്‍ കഴകം അറിയിക്കുന്ന ചടങ്കൂടിയുണ്ട്. അവിടെ പ്രധാനമായും മൂന്ന് തറയ്ക്കകത്തെ പൂജാരി, കാരണവമാര്‍, ആയാത്താന്‍മാര്‍, വെളിച്ചപ്പാടന്‍, കളക്കാരന്‍,കലശക്കാരന്‍, നാലിറ്റുകാരന്‍ തറയില്‍ കാരണവന്‍മാര്‍ , നാലുവീട്ടുകാര്‍, നിത്യവും അടിച്ചു തെളിക്കുന്ന കുട്ടിക്കും പിന്നെ മൂന്ന് തറയില്‍പ്പെട്ടകരുവനാദികള്‍ക്കുംവെറ്റിലടക്ക വെച്ചു അതാത് ഉത്സവത്തിന്റെനല്ലകാര്യങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കും.

നാലു പ്രധാന ഉത്സവങ്ങളില്‍ ബലികര്‍മ്മങ്ങള്‍ ഉള്ള മറുപുത്തരി, ഭരണി ഉത്സവം, കുലകൊത്തല്‍ ചടങ്ങിന് മുന്‍പായി.തളികയില്‍ അരിയും ചങ്ങലവട്ടയുമെടുത്ത്കന്നിക്കൊട്ടിലില്‍ ഒരു പലകയില്‍ പൊന്‍പണം വെയ്ക്കുന്ന ചടങ്ങുകൂടിയുണ്ട്.

തറയില്‍ കാരണവനാണ് തളികയിലെ അരിയില്‍ പൊന്‍പണംപ്രാര്‍ത്ഥിച്ചു വെക്കുന്നത്. അതിന് ശേഷം എങ്ങനെയാണോപൊന്‍പണംനില്‍ക്കുന്നതെന്ന് ലക്ഷണം നോക്കി അതിലെ നല്ലതും മോശവും മനസ്സിലാക്കി പ്രാര്‍ത്ഥിക്കണം. അതിനു ശേഷം കുലകൊത്തികഴിഞ്ഞാല്‍ ഒരു കൊടിയാഴ്ച്ചനിശ്ചിയിച്ച് (ചൊവ്വ, വെള്ളി) ദിവസങ്ങളില്‍ മറുപുത്തരിഭരണികുറിക്കല്‍ ചടങ്ങോടുകൂടി നടത്തണം. പാലാക്കുന്നിലെ കഴകത്തിലെ പ്രധാന പ്രാര്‍ത്ഥന അടിയന്തരമാണ് കൂട്ടം. ഒരു ഭക്തന്റെപ്രാര്‍ത്ഥനതിരുവായുധംമുന്‍പായികേള്‍പ്പിച്ച് അനുഗ്രഹം വാങ്ങിച്ചതിന് ശേഷം കന്നിക്കൊട്ടിലില്‍ ആ പ്രാര്‍ത്ഥനതൃക്കണ്ണാടപ്പന്‍ മുന്‍പാകെ വീണ്ടും പ്രാര്‍ത്ഥിക്കേണ്ടതാണ്.

പാലക്കുന്ന് കഴകത്തിലെ പാട്ടുകളും ആചാരങ്ങളും സമഗ്രമായി പഠിച്ചാല്‍ പഴമയുടെ യാഥാര്‍ത്ഥ്യങ്ങള്‍ തെളിഞ്ഞെന്നുവരാം. ഇന്നും ഭക്തന് ഒരു സ്വാന്തനമായുംപഠിതാവിനൊരു അത്ഭുതമായും കഴകത്തിലെ കന്നിക്കൊട്ടിലും ആചാരവിശേഷങ്ങളും നിലകൊള്ളുന്നു.

സുനീഷ് പൂജാരി

Leave a Reply

Your email address will not be published.