വിപണി കീഴടക്കാന്‍ 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ F7

വിപണി കീഴടക്കാന്‍ 25 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ F7

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എഫ് 7 എന്ന സ്മാര്‍ട്ട് ഫോണുമായി ഒപ്പോ. വിപണിയില്‍ ശ്രദ്ധയാകര്‍ഷിച്ച F6 ന്റെ പിന്‍ഗാമിയായ എഫ് 7 മാര്‍ച്ച് 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 25990 രൂപയായിരിക്കും ഫോണിന്റെ വില.

6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4 ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും 256 ജിബിവരെ മെമ്മറി വര്‍ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreoലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഡ്യൂവല്‍ റിയര്‍ ക്യാമറകളോട് കൂടിയ ഫോണിന് 16 5 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 25 മെഗാപിക്‌സലിന്റെ സെല്ഫി ക്യാമറകളുമാണുള്ളത്. 3,300ാഅവ ന്റെ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്.

Leave a Reply

Your email address will not be published.