രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍, കത്തിമുനയില്‍ പ്രതി രണ്ടാം ഭാര്യയെ പീഡിപ്പിച്ചു

രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍, കത്തിമുനയില്‍ പ്രതി രണ്ടാം ഭാര്യയെ പീഡിപ്പിച്ചു

ചെന്നൈ: രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ ആദ്യ ഭാര്യ ക്വട്ടേഷന്‍ നല്‍കി. എന്നാല്‍ പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ആദ്യ ഭാര്യയുടെ കൈയില്‍ നിന്നു ക്വട്ടേഷന്‍ തുകയായ അരലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ടാം ഭാര്യയുടെ അടുതെത്തി കത്തി മുനയില്‍ നിര്‍ത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു പ്രതി. പീഡനത്തിന് ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തു. പ്രതിയായ സക്കീറിനെ(26) അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഷോളിംഗനല്ലൂരിലാണു സംഭവം. ത്രിപുര സ്വദേശിയായ യുവതിയാണു പീഡനത്തിന് ഇരയായത്. ആദ്യ ഭാര്യ ത്രിപുരയിലാണ്. ചെന്നൈയില്‍ എത്തിയ ശേഷം യുവാവ് രണ്ടാമതും വിവാഹം കഴിച്ചു. ഇതറഞ്ഞി ആദ്യ ഭാര്യ ചെന്നൈയിലെ സുഹൃത്തു വഴി രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ക്വട്ടേഷനുള്ള തുകയായ അരലക്ഷം രൂപ കൈമാറി. എന്നാല്‍ പണം വാങ്ങി കൊലപ്പെടുത്താന്‍ എത്തിയയാള്‍ കത്തി മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു.

Leave a Reply

Your email address will not be published.