അമ്മയെ കൊലപ്പെടുത്തി തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

അമ്മയെ കൊലപ്പെടുത്തി തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ അമ്മയെ കൊലപ്പെടുത്തി വെട്ടിയെടുത്ത തലയുമായി മകന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ആനന്ദ് എന്ന യുവാവാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.

ആനന്ദും അമ്മയുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്വത്തിന്റെ പേരിലാണ് അമ്മയും മകനും തമ്മില്‍ വഴക്കിടുന്നത്. ആനന്ദിന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

ഇന്ന് രാവിലെ അമ്മയും മകനും വഴക്കിട്ടിരുന്നു. ഇതില്‍ പ്രകോപിതനായി ആനന്ദ് കൈയില്‍ കിട്ടിയ വെട്ടുകത്തികൊണ്ട് അമ്മയുടെ കഴുത്തറക്കുകയായിരുന്നു. ശേഷം തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പോയി.

പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആനന്ദിന്റെ പിതാവ് പത്തു വര്‍ഷം മുന്‍പാണ് മരിച്ചത്. ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട് സ്ത്രീ.

Leave a Reply

Your email address will not be published.