ഡ്രൈവറില്ലാത്ത കാറുകളുടെ പരീക്ഷണ ഓട്ടം താല്‍ക്കാലികമായി യൂബര്‍ നിര്‍ത്തി

ഡ്രൈവറില്ലാത്ത കാറുകളുടെ പരീക്ഷണ ഓട്ടം താല്‍ക്കാലികമായി യൂബര്‍ നിര്‍ത്തി

ടെംപ്: ഡ്രൈവര്‍ ഇല്ലാത്ത കാറുകളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ യൂബര്‍ അധികൃതര്‍ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച യൂബര്‍ കാറിടിച്ച് അമേരിക്കയിലെ ടെംപ് നഗരത്തില്‍ ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ ഡ്രൈവറില്ലാ കാര്‍ ഇടിച്ചു സ്ത്രീ മരിച്ചത്.

ടെംപിനു പുറമെ പിറ്റസ്ബര്‍ഗ്, സാന്‍ഫ്രാന്‍സിസ്‌കോ, ടൊറന്റോ എന്നീ നഗരങ്ങളിലാണ് ഡ്രൈവര്‍ ഇല്ലാത്ത കാറിന്റെ പരീക്ഷണ ഓട്ടം യുബര്‍ നടത്തിയത്. സംഭവത്തെ തുടര്‍ന്ന് എല്ലാ നഗരങ്ങളിലും ഓട്ടം നിര്‍ത്തിയതായി യുബര്‍ അറിയിച്ചു.

അരിസോണയില്‍ ഡ്രൈവര്‍ ഇല്ലാത്ത കാര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. ആല്‍ഫബറ്റിന്റെ വെമോ എന്ന ഡ്രൈവര്‍ലെസ്സ് കാര്‍ യൂണിറ്റ് ഉപയോഗിച്ച് ജീവനക്കാരുടെ പിക്ക് അപ്പും ഡ്രോപ്പും നടത്തി വന്നിരുന്നു.

Leave a Reply

Your email address will not be published.