അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാന്‍സി സെന്റര്‍ ഉടമ മരണപ്പെട്ടു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാന്‍സി സെന്റര്‍ ഉടമ മരണപ്പെട്ടു

നീലേശ്വരം: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാന്‍സി സെന്റര്‍ ഉടമ മരിച്ചു. കാഞ്ഞങ്ങാട് തെരു സ്വദേശിയും നീലേശ്വരത്ത് 40 വര്‍ഷമായി സിതാര ഫാന്‍സി സെന്റര്‍ നടത്തുകയും ചെയ്യുന്ന രാമചന്ദ്രന്‍ സിതാര (64) യാണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നീലേശ്വരം തെരുവിവാണ് താമസം. ഭാര്യ: പരേതയായ വനജ. മക്കള്‍: വൈശാഖ് (എഞ്ചിനീയര്‍ ഗള്‍ഫ്), ഡോ. വിദ്യ. സഹോദരങ്ങള്‍: ചന്ദ്രന്‍ (റിട്ട. കാനറ ബാങ്ക്), മിനി, സരോജിനി.

Leave a Reply

Your email address will not be published.