വീരമൃത്യൂ വരിച്ച സൈനികരുടെ മക്കളുടെ പഠനത്തിന് മുഴുവന്‍ തുകയും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വീരമൃത്യൂ വരിച്ച സൈനികരുടെ മക്കളുടെ പഠനത്തിന് മുഴുവന്‍ തുകയും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സേവനത്തിനിടെ കൊല്ലപ്പെടുകയോ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മക്കളുടെ പഠനാവശ്യത്തിന് മുഴുവന്‍ തുകയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

സൈനികരുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, ബുക്കിനും യൂണിഫോമിനും ചിലവാകുന്ന തുക എന്നിവ നേരത്തേ നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ ആയിരുന്നു. എന്നാല്‍ 2017 ജൂലയ് മുതല്‍ പതിനായിരത്തിന് മുകളിലുള്ള തുകക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സൈനികരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

Leave a Reply

Your email address will not be published.