വീട്ടിലിരുന്ന് ചര്‍മ്മം സംരക്ഷിക്കാന്‍

വീട്ടിലിരുന്ന് ചര്‍മ്മം സംരക്ഷിക്കാന്‍

സംരക്ഷിച്ചില്ലെങ്കില്‍ വളരെ പെട്ടന്നു നഷ്ടപ്പെടുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ മൃദുലത. ചര്‍മ്മം വളരുന്നതനുസരിച്ച് മുഖത്തും കണ്‍തടങ്ങളിലേയും ഭംഗി താനെ നഷ്ടപ്പെടാന്‍ തുടങ്ങും. നെറ്റിയിലും മുഖത്തും ചുളിവ് വീഴാനും ഇത് കാരണമാകും. നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിദത്ത സാധനങ്ങള്‍ ഉപയോഗിച്ച് പ്രത്യേകിച്ച് പാര്‍ശ്വഭലങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവ നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ടാക്കാം. അങ്ങനെ നിങ്ങളുടെ ഇരുണ്ട ചര്‍മ്മം വളരെ സുന്ദരമാക്കാം.

നാരങ്ങ നീര് ഉപയോഗിക്കാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് മുഖ ചര്‍മ്മത്തിനായി ഉപയോഗിച്ചു തുടങ്ങിയ ഒന്നാണ് നാരങ്ങ നീര്. ഇതില്‍ അടങ്ങിയിട്ടുളള ആസിഡുകള്‍ മുഖം വെളിപ്പിക്കുകയും അതു പോലെ ചര്‍മ്മത്തിലെ കോശങ്ങളുടെ മുകളിലത്തെ പാളി ഇളകി പോകുകയും ചെയ്യുന്നു. വെറും നാരങ്ങ നീര് ത്വക്കിനെ അസ്വസ്ഥമാക്കും, അതിനാല്‍ നാരങ്ങ നീരിന്റെ അതേ അളവില്‍ വെളളവും കൂടി ചേര്‍ക്കുക. ഇനി ഒരു കോട്ടണില്‍ മുക്കി മുഖത്തെ എല്ലായിടത്തും തേയ്ക്കുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെളളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യാം. എന്നാല്‍ ഇത് പതിവായി ഉപയോഗിച്ചാല്‍ മുഖത്തിന് അസ്വസ്ഥതയുണ്ടാക്കും. മുഖം കഴുകിയതിനു ശേഷം മോയിസ്ച്വര്‍ ഉപയോഗിക്കുക, കാരണം നാരങ്ങ നീര് നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കും. ഇങ്ങനെ ചെയ്ത് മൂന്നോ നാലോ ആഴ്ച കഴിയുമ്പോള്‍ ഫലം കണ്ടു തുടങ്ങും.

നാരങ്ങ നീര് നിങ്ങളുടെ ചര്‍മ്മം പെട്ടന്നു തന്നെ വെളുപ്പിക്കില്ല. കുറച്ചു സമയം എടുക്കും. നാരങ്ങ നീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മുഖത്ത് ഏതെങ്കിലും തരത്തിലുളള സിട്രിക് ആസിഡ് വയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക. അള്‍ട്രാവയലറ്റ് കിരണങ്ങളും അതു പോലെ സിട്രിക് പഴങ്ങളില്‍ കാണുന്ന രാസവസ്തുക്കളും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഫൈറ്റോഫോട്ടോഡെര്‍മറ്റെറ്റിസ് ഉണ്ടാകുന്നു. ചര്‍മ്മത്തില്‍ നാരങ്ങ നീര് ഉപയോഗിക്കുന്നത് വളരെ നല്ലതു തന്നെ എന്നാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിനു മുന്‍പ് ഇതു കഴുകി കളയണം എന്നു മാത്രം.

Leave a Reply

Your email address will not be published.