ബഹുഭാഷാ സാംസ്‌കാരികോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

ബഹുഭാഷാ സാംസ്‌കാരികോത്സവം: സംഘാടക സമിതി ഓഫീസ് തുറന്നു

കാസര്‍കോട്: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ഉപസ്ഥാപനമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴ് മുതല്‍ പത്ത് വരെ കാസര്‍കോട്, ബദിയടുക്ക, കാഞ്ഞങ്ങാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലായി നടക്കുന്ന ബഹുഭാഷാ സാംസ്‌കാരിക സംഗമോത്സവിന്റെയും ഷേണി ഗോപാലകൃഷ്ണഭട്ട് ജന്മശതാബ്ദി ആഘോഷത്തിന്റെയും സംഘാടക സമിതി ഓഫീസ് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി കോമ്പൗണ്ടില്‍ നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന്‍ കൊടക്കാട് സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍റഹ്മാന്‍, പരിപാടിയുടെ ചീഫ് കോഓര്‍ഡിനേറ്റര്‍ എം. ചന്ദ്രപ്രകാശ്, പി.എസ്. ഹമീദ്, പി. ദാമോദരന്‍, സി.എല്‍ ഹമീദ്, വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, ഷാഫി എ.നെല്ലിക്കുന്ന്, ആര്‍.എസ് രാജേഷ് കുമാര്‍, രാഘവന്‍ ബെള്ളിപ്പാടി, കെ.എസ് ഗോപാലകൃഷ്ണന്‍, എം.എ നജീബ്, റഊഫ് ബായിക്കര, കെ.എച്ച് മുഹമ്മദ്, വേണുഗോപാല, ഗംഗാധരന്‍, തുളസീധരന്‍, എസ്.വി അശോക് കുമാര്‍, ഉമേശന്‍ സംസാരിച്ചു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.