ശക്തികുളങ്ങരയില്‍ ബൈക്ക് അപകടം; യുവാവ് മരിച്ചു

ശക്തികുളങ്ങരയില്‍ ബൈക്ക് അപകടം; യുവാവ് മരിച്ചു

കൊല്ലം: ബൈക്ക് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികരില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പന്മന കണിച്ചി കുളങ്ങര വീട്ടില്‍ അനില്‍ കുമാറിന്റെ മകന്‍ അനൂപ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശി മിഥുന് പരിക്കേറ്റു. ഇയാള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി 12.15 ന് ദേശീയപാതയില്‍ ശക്തികുളങ്ങര കുരിശടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേയും കൊല്ലം ജില്ലാ ആശുപത്രി യിലെത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.