ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ പഴച്ചാറുകള്‍ കഴിക്കാം

ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ പഴച്ചാറുകള്‍ കഴിക്കാം

സഹിക്കാന്‍ കഴിയാത്ത ചൂടാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. വേനല്‍ കടുക്കുമ്‌ബോള്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കടുത്ത ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ തേടാറുണ്ട്. ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ചില പഴച്ചാറുകള്‍ കുടിക്കാം ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം.

നെല്ലിക്ക ജ്യൂസ്

Related image

 

ധാരാളം ന്യട്രിയന്‍സ് പോളിഫിനോള്‍, വൈറ്റമിന്‍, അയണ്‍ എന്നിവയാല്‍ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്.വൈറ്റമിന്‍ സി ധാരാളം ഉള്ളതിനാല്‍ രോഗപ്രതിരോധ ശക്തിക്കും ചര്‍മസംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവര്‍ത്തിക്കാനും നെല്ലിക്ക ജ്യൂസ് അത്യുത്തമമാണ്. വേഗത്തിലുള്ള പോഷണം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.

നാരങ്ങാ ജ്യൂസ്

Image result for lemon juice

വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിന്‍ സിയാല്‍ സമ്ബന്നമാണ് നാരങ്ങാജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പി.എച്ച് ലെവല്‍ നിയന്ത്രിച്ചുനിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും ചര്‍മത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് സഹായിക്കും.

 

ഓറഞ്ച് ജ്യൂസ്

Related imageഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാല്‍തന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്ഥാനത്ത് എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ് ഓറഞ്ചിന്റേത്. നെഗറ്റീവ് കലോറി ജ്യൂസ് ആയാണ് ഓറഞ്ച് ജ്യൂസ് പരിഗണിക്കപ്പെടുന്നത്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയില്‍ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാന്‍ സഹായിക്കുന്നവയാണ്.

പപ്പായ ജ്യൂസ്

Related image

മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലില്‍ ധാരാണമായി കുടിക്കാം. വൈറ്റമിനുകളായ സി, എ, ബി എന്നിവയാല്‍ സമൃദ്ധയായ പപ്പായയില്‍ 91-92% വരെ ജലാംശമുണ്ട്.വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പപ്പായ സഹായിക്കും. ചര്‍മത്തിലെ മൃതകോശങ്ങളകറ്റാനും ചര്‍മം കൂടുതല്‍ സുന്ദരമാകാനും ഇത് സഹായിക്കും.

ആപ്പിള്‍ ജ്യൂസ്

Related imageആപ്പിള്‍ ജ്യൂസ് നിങ്ങളെ ആശുപത്രികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനൊപ്പം ചര്‍മം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. 82-85% വരെ ജലാംശമാണ് ആപ്പിളില്‍ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളില്‍ നാരുകളും വൈറ്റമിന്‍ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ സമ്ബന്നമാണ് ആപ്പിള്‍ ജ്യൂസ്.

മുന്തിരി ജ്യൂസ്

Related image
ജലാംശം കൂടുതല്‍ ഉള്ള ഒരു ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിര്‍ത്താനും മുന്തിരി ഉത്തമമാണ്.

തണ്ണിമത്തന്‍ ജ്യൂസ്

Image result for eating watermelonശരീരത്തില്‍ ജലാംശം വേണ്ടത്ര അളവില്‍ നിലനിര്‍ത്തല്‍ നല്ലതാണ് തണ്ണിമത്തന്‍ ജ്യൂസ്. തണ്ണിമത്തനില്‍ അമിനോ ആസിഡിന്റെ സാന്നിധ്യം കാരണം ഉയര്‍ന്ന കലോറി ഊര്‍ജോല്‍പ്പാദനത്തിനും സഹായിക്കുന്നു. നൂറ് മില്ലി ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസില്‍ ഏകദേശം 100 കലോറി അടങ്ങിയിരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചര്‍മ രോഗങ്ങളെയും തുരത്താന്‍ തണ്ണിമത്തനു കഴിയും.

Leave a Reply

Your email address will not be published.