രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും

രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും

മാവുങ്കാല്‍: രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈടെക്ക് ക്ലാസ്സുമുറികളുടെ ഉദ്ഘാടനവും മികവ് ഉത്സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ദാമോധരന്‍ അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സ്മരണിക വാര്‍ഡ് മെമ്പര്‍ പി.പത്മനാഭന്‍, പത്മനാഭന്‍ ബ്ലാത്തൂരിന് നല്‍കി പ്രകാശനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജ് വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പി.ടി.എ കമ്മിറ്റിയുടെ ഉപഹാരം സമര്‍പ്പിച്ചു. ഹൈടെക്ക് ക്ലാസ്സ് മുറികളുടെ സമര്‍പ്പണം പുര്‍വ്വ വിദ്യാര്‍ത്ഥി സഘടനകള്‍ നിര്‍വ്വഹിച്ചു.

വിദ്യാലയ മാതൃസമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കും വിദ്യാലയത്തിനും ഉപഹാരങ്ങള്‍ നല്‍കി.യോഗത്തില്‍ സി.ശ്രീധരന്‍ (പി ടി.എ പ്രസിഡന്റ്), ജയകൃഷ്ണന്‍ നായര്‍ പി.വി.(മാനേജര്‍ എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ്), ശ്രീദേവി (മാതൃസമിതി പ്രസിഡന്റ്), പുഷ്പലത.കെ (എസ്.എം.സി.ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിരമിക്കുന പ്രധാന അദ്ധ്യാപിക എം വാരിജ, ഗണിതാദ്ധ്യാപകന്‍ കെ.യതീന്ദ്രദാസ്, ഹിന്ദി അദ്ധ്യാപിക എം.ടി.സുശീല എന്നിവര്‍ മറുപടി പ്രസംഗം നടത്തി. പ്രിന്‍സിപ്പല്‍ എല്‍ വസന്തന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ പി.അശോകന്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും, പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികളും പങ്കെടുത്ത കലാവിരുന്ന് സദസ്സ് ധന്യമാക്കി.

Leave a Reply

Your email address will not be published.