മലബാര്‍ അക്വാസൊസൈറ്റിയും മത്സ്യ കൃഷിയുടെ വിളവെടുപ്പും ഉദ്ഘാടനം ചെയ്തു

മലബാര്‍ അക്വാസൊസൈറ്റിയും മത്സ്യ കൃഷിയുടെ വിളവെടുപ്പും ഉദ്ഘാടനം ചെയ്തു

അത്തോളി: അത്തോളി നാഷണല്‍ അക്വാ ഫാമില്‍ വെച്ച് മത്സ്യ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ മേഖലയിലെ മത്സ്യ കര്‍ഷകര്‍ക്ക് അത്താണിയാകുന്ന മലബാര്‍ അക്വാ സൊസൈറ്റിയുടെ ഉദ്ഘാടനവും ഈയവസരത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു.

മനോജ് കൂടത്താന്‍ കണിയുടെ അഞ്ചേക്കര്‍ മത്സ്യകൃഷിയിടത്തിലെ 40 സെന്റ് സ്ഥലത്ത് നിന്നാണ് പൂമീന്‍, കരിമീന്‍, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ വിളവെടുപ്പ് നടന്നത്. മുപ്പത് വര്‍ഷത്തോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനോജിന്റെ പ്രവര്‍ത്തന പരിചയവും അറിവുകളും മത്സ്യ കൃഷി മേഖലയ്ക്ക് തന്നെ മുതല്‍ക്കൂട്ടാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 19 കര്‍ഷകരെ ഉള്‍പ്പെടുത്തി ആരംഭിച്ചിട്ടുളള മലബാര്‍ അക്വാ സൊസൈറ്റി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉല്പാദനോപാധികള്‍ എത്തിച്ചു കൊടുക്കുന്നതിനുമുളള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മത്സ്യ കൃഷിയ്ക്ക് വേണ്‍ണ്ടത്ര സഹായ സഹകരണങ്ങള്‍ ഫിഷറീസ് വകുപ്പും കൃഷി വിജ്ഞാന്‍ കേന്ദ്രയും നല്‍കുന്നുണ്ട്. പരിപാടിയില്‍ ഡോ. ബി. പ്രദീപ് മത്സ്യ കൃഷിയെ കുറിച്ച് വിഷയാവതരണം നടത്തി. കോഴിക്കോട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ മറിയം റസീന സ്വാഗതം ആശംസിച്ചു. സി.എം.എഫ്.ആര്‍.ഇ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗുല്‍ഷാദ് മുഹമ്മദ്, മെമ്പര്‍മാരായ റംല പയ്യമ്പുനത്തില്‍, ഷീബ രാജന്‍, മത്സ്യ കര്‍ഷകന്‍ സന്ദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മത്സ്യ കൃഷിയില്‍ രണ്‍ ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ മനോജ് തന്റെ കാര്‍ഷികാനുഭവങ്ങള്‍ പങ്ക് വെച്ചു. മലബാര്‍ അക്വാ സൊസൈറ്റി സെക്രട്ടറി കെ. ഭാസ്‌കരന്‍ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.