കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കേരള ബ്രാന്‍ഡിലൊരു ലാപ്ടോപ്പ്

കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കേരള ബ്രാന്‍ഡിലൊരു ലാപ്ടോപ്പ്

കൊച്ചി: കേരള ബ്രാന്‍ഡിലൊരു ലാപ്ടോപ്പ് ഇറങ്ങാന്‍ സാധ്യത. സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ ആറു മാസത്തിനുള്ളില്‍ ലാപ്ടോപ്പ് ഇറങ്ങും. കേരളത്തില്‍ ലാപ്ടോപ്പും സെര്‍വറും നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.

ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ നിര്‍മ്മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ എത്തുന്ന പദ്ധതി സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കമ്ബനി രൂപവത്കരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം കമ്ബനി രൂപവത്കരണത്തിന് അനുമതി നല്‍കി.

Leave a Reply

Your email address will not be published.