ലോകത്തെ ഏറ്റവും മികച്ച കാറായി വോള്‍വോ XC 60 നെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും മികച്ച കാറായി വോള്‍വോ XC 60 നെ തിരഞ്ഞെടുത്തു

വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര മത്സരത്തില്‍ ലോകത്തെ മികച്ച കാറായി വോള്‍വോ XC 60നെ തിരഞ്ഞെടുത്തു. ലക്ഷ്വറി കോംപാക്ട് ക്രോസ് ഓവര്‍ വിഭാഗത്തിലാണ് വോള്‍വോ എക്സ്.സി. 60 വരുന്നത്.

1,969 സിസി ഫോര്‍സിലിണ്ടര്‍ ട്വിന്‍ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വോള്‍വോ XC60 യുടെ കരുത്ത്. 4,000 rpmല്‍ 233 bhp കരുത്തും 1,7502,250 rpmല്‍ 480 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 8 സ്പീഡ് ഗിയര്‍ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

വോള്‍വോയുടെ ഫ്ളാഗ്ഷിപ്പ് വാഹനം XC90യില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയിലാണ് XC60 ഒരുക്കിയിരിക്കുന്നത്. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ സിഗ്നേച്ചര്‍ മള്‍ട്ടിസ്ലാറ്റ് ക്രോം ഗ്രില്ലും, ഹാമ്മര്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടുന്നതാണ് വോള്‍വോ XC60യുടെ മുഖരൂപം.

പുതിയ വോള്‍വോ XC60 യ്ക്ക് 4,688 mm നീളവും, 1,902 mm വീതിയും, 1,658 mm ഉയരവുമാണുള്ളത്. 2,865 mm വലുപ്പമേറിയതാണ് വീല്‍ബേസ്. 9.0 ഇഞ്ച് സെന്റര്‍ സെന്‍സസ് ടച്ച്സക്രീന്‍ സംവിധാനം, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്സ്പോട് അസിസ്റ്റ്, സെമിഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

Leave a Reply

Your email address will not be published.