ലോക ആരോഗ്യദിനം: ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി

ലോക ആരോഗ്യദിനം: ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി

കാഞ്ഞങ്ങാട്: ലോക ആരോഗ്യദിനം ‘സര്‍വ്വത്രിക ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും’ എന്ന സന്ദേശത്തോടെ ആചരിക്കുന്നു. അതിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമയി ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നടത്തി.

ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ താഴെതട്ടിലുള്ള ജനങ്ങള്‍ക്ക് മനസിലാക്കുക എന്ന ലക്ഷ്യമാണ് ഈ ക്യാമ്പയിന്‍ മുന്നോട്ട് വയ്ക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിരക്ഷ, കൗമാര ആരോഗ്യ പരിരക്ഷ, ആരോഗ്യ ജാഗ്രത കര്‍ച്ച വ്യാധികള്‍കെതിരെ, ആര്‍ദ്രം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാകുന്നു, ജീവിത ശൈലീരോഗ നിയന്ത്രണ പരിപടി, ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനം.

ഒപ്പ് ശേഖരണ ക്യാമ്പയിന്‍ നഗരസഭ വൈസ് ചെയര്‍പെഴ്‌സണ്‍ എല്‍.സുലൈഖ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിനാവി അധ്യക്ഷനായി, ഡെപ്യൂട്ടി മാസ്മീഡിയ ഓഫിസര്‍ അരുണ്‍ കുമാര്‍, സയന, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.