കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിതവണ്ണം പമ്പകടക്കും

കറ്റാര്‍ വാഴ ഇങ്ങനെ ഉപയോഗിച്ചാല്‍ അമിതവണ്ണം പമ്പകടക്കും

വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ കറ്റാര്‍ വാഴക്ക് ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണ് കറ്റാര്‍വാഴ. ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനും കറ്റാര്‍ വാഴയുടെ നീര് ഉപയോഗിക്കാം.

സൗന്ദര്യത്തിനു മാത്രമല്ല മറിച്ച് അമിത വണത്തിനും കുടവയറിനുമൊക്കെ കറ്റാര്‍ വാഴ വളരെ ഉത്തമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്. അമിത വണ്ണം കുറയ്ക്കേണ്ട കാര്യം വരുമ്പോഴും കറ്റാര്‍ വാഴയ്ക്ക് നല്ലൊരു സ്ഥാനമുണ്ട്. താഴെ പറയുന്ന രീതിയില്‍ കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ അമിതവണ്ണം ചുരുങ്ങിയ ദിവസംകൊണ്ട് മാറും.

കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.

ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുന്നതും ഗുണകരമാണ്. അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്.

കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും. കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിയിക്കുകയുമാകാം.

Leave a Reply

Your email address will not be published.