കൊച്ചി: തങ്ങളുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡാറ്റസണ് റെഡി ഗോ ഉടമകളുടെ ആവേശകരമായ യഥാര്‍ത്ഥ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഡാറ്റസന്റെ മോട്ടര്‍ പവ്വര്‍ ടു യു എന്ന കാമ്പെയിനു തുടക്കം കുറിച്ചു. ജീവിതത്തിലെ വ്യത്യസ്തമായ പാതകളിലൂടെ കടന്നു പോകുമ്പോള്‍ തങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പ് ഏറ്റവും മികച്ചതായിരുന്നു എന്നു സൂചിപ്പിക്കുന്നതാണ് ഈ പുതിയ കാമ്പെയിന്.
ഡാറ്റ്സണ്‍ റെഡി ഗോ ഉടമകള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്ന വേളയിലെ അവരുടെ ശക്തമായ ഭാവങ്ങളും അവര്‍ കടന്നു പോകുന്ന പരമ്പരാഗതമല്ലാത്ത പാതകളുമെല്ലാം ഈ കാമ്പെയിനില്‍ ആഘോഷിക്കുന്നുണ്ടെന്ന് നിസ്സാന്‍ മോട്ടോഴ്സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ജെറോം സൈഗോട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടു മിനിറ്റു വീതമുള്ള ചിത്രങ്ങളാണ് മൂന്നു ഭാഗങ്ങളായുള്ള ഈ പരമ്പരയില്‍ ഉണ്ടാകുക. ആഗോള തലത്തില്‍ കാര്‍ വില്‍പ്പനയുടെ 70 ശതമാനവും ഡിജിറ്റല്‍ സ്വാധീനത്തിലാണെന്ന പശ്ചാത്തലത്തില്‍ ഡാറ്റ്സന്റെ മുഖ്യ ആശയ വിനിമയ, വിപണന മാര്‍ഗ്ഗവും ഡിജിറ്റല്‍ സംവിധാനങ്ങള്‍ തന്നെയാണ്.