വിഷു പൊടി പൊടിക്കാം: ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിത്തുടങ്ങി

വിഷു പൊടി പൊടിക്കാം: ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിത്തുടങ്ങി

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പെന്‍ഷനുകള്‍ വിഷുവിനു മുമ്പു തന്നെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പതിവു പോലെ ബന്ധപ്പെട്ട ബാങ്കുകള്‍ വഴി അവരവരുടെ അക്കൗണ്ടിലേക്കും നേരിട്ട് വീട്ടില്‍ എത്തിക്കണം എന്ന് ആവശ്യപ്പെട്ടവരുടെ പെന്‍ഷന്‍ തുക ബാങ്ക് അധികൃതര്‍ വീട്ടില്‍ എത്തിക്കുകയും ചെയ്യും. എന്തു വന്നാലും വീഷുവിനു മുമ്പായി തന്നെ മുഴുവന്‍ പേര്‍ക്കും തുക വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും തിവ്രഗതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഓണത്തിനും, ക്രിസ്തുമസിനും ഇതേ രീതിയില്‍ തന്നെയാണ് പെന്‍ഷന്‍ എത്തിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇത്തവണ 2224 കോടി രൂപയാണ് വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വിതരണം ചെയ്യുന്ന പെന്‍ഷനുകളില്‍ ഭുരിഭാഗവും പൊതു മാര്‍ക്കറ്റുകളിലേക്ക് തന്നെ തിരിച്ചു വരുന്നതായി സര്‍ക്കാര്‍ കണക്കാക്കുന്നു. മുമ്പ് ബിനാമി വഴി പെന്‍ഷന്‍ മറ്റാരിലെങ്കിലും എത്തപ്പെടുകയും, അവകാശിക്കു ലഭിക്കാത്തതുമായ അവസ്ഥ പരിഹരിക്കപ്പെട്ടതാണ് ഇതിനു കാരണമായി സൂചിപ്പിക്കപ്പെടുന്നത്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ അര്‍ഹത നേടിയിരിക്കുന്നത് സ്ത്രീകളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. 49 ലക്ഷം കുടുംബങ്ങളിലേക്കാണ് തുക എത്തിച്ചേരുക. പതിവ് വര്‍ഷത്തേക്കാള്‍ അധികരിച്ച തോതില്‍ ബീവറേജിന്റെ മദ്യ വില്‍പ്പനയില്‍ റിക്കാര്‍ഡ് നേട്ടം കൈവരിക്കുമെന്നും, അതില്‍ നല്ലൊരു പങ്ക് ക്ഷേമ പെന്‍ഷന്‍ വിതരണം വഴി നാട്ടിലെത്തുന്ന അധിക വരുമാനം കാരണമാകാമെന്നും കണക്കു കൂട്ടലുകളുണ്ട്. ഒരു ലക്ഷം രൂപയില്‍ അധികരിച്ച കുടുംബ വരുമാനമുള്ളതിന്റെ പേരില്‍ അനര്‍ഹരായവര്‍ക്കും, കണക്കാക്കിയതില്‍ കൂടുതല്‍ സ്വത്തുള്ളതായി തെളിഞ്ഞവര്‍ക്കും, കുടംബത്തില്‍ നാല്‍ ചക്ര വാഹനമുള്ളവരുടെയും പെന്‍ഷനുകള്‍ തടസപ്പെട്ടേക്കും.

സര്‍ക്കാരിന്റെ മദ്ധ്യസ്ഥതയില്‍ ഒത്തു തീര്‍ന്ന നര്‍സുമാരുടെ തൊഴില്‍ തര്‍ക്കത്തിലെ തീരുമാനങ്ങളില്‍ നിന്നും മാനേജ്മെന്റുകള്‍ പിന്‍വാങ്ങിയതു വഴി കുട്ടിക്കിട്ടുമെന്ന് കരുതിയ ശമ്പളം കിട്ടതെ വന്നതിലും, പ്രതിവര്‍ഷം നൂറു രൂപാ വീതം വര്‍ദ്ധിപ്പിച്ചു തരാമെന് ഏറ്റ ക്ഷേമ പെന്‍ഷനുകള്‍ സാമ്പത്തിക പരാധീനതയുടെ പേരില്‍ മാറ്റിവെക്കുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം നീരസം ഉണ്ടാക്കിയിട്ടുണ്ട്.

അസംഘടിത തൊഴിലാളികളോട് സര്‍ക്കാര്‍ ചിറ്റമ്മ നയം സ്വീകരിക്കുന്നുവെന്ന് ആ മേഘലയില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിഷു ദിവസത്തില്‍ പട്ടിണി കിടക്കാന്‍ ഏതാനും ചില സംഘടനകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തരം പരിഹരിക്കാന്‍ കഴിയാത്ത പ്രതിസന്ധിക്കു നടുവിലൂടേയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വിഷു ആഘോഷത്തിന് ഒരുക്കം കൂട്ടുന്നത്.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published.